വാങ്ഹോഗ് ( Vangogh )

വാങ്ഹോഗ് ( Vangogh )

Dec 23, 2021

ഓർക്കുന്നുവോ, നമ്മൾ ഒരുമിച്ചുണ്ടായിരുന്ന അവസാനദിവസം...?
imagen

നീ ഒരു മഞ്ഞ വസ്ത്രമാണ് ധരിച്ചിരുന്നത്, ഒരു സൂര്യകാന്തി പൂവിനെ പോലെ...
വാൻഗോഗിന്റെ സൂര്യകാന്തി പൂവ്.

നിന്റെ വിരലുകളിലെ സുഗന്ധം ഇപ്പോഴും എൻറെ മനസ്സിൽ ഉണ്ട്.
ഒരിക്കൽക്കൂടെ ആ സുഗന്ധം കിട്ടിയിരുന്നെങ്കിൽ..!

ഞാൻ വാൻഗോഗ് അല്ല, ആയിരുന്നെങ്കിൽ നിന്നെ തൊട്ടു നോക്കാൻ എനിക്ക് പേടിയില്ലായിരുന്നു.

എനിക്ക് ഒരു പൂവിനെ തൊട്ടു നശിപ്പിക്കണം എന്നില്ല.

ആ വേദന എന്നെ ഒരു ഭ്രാന്തൻ ആക്കി...

വാന്ഗോഗിനെ പോലെ ...

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻


¿Te gusta esta publicación?

Comprar Ahammed Areej Ettiyaattil un café

Más de Ahammed Areej Ettiyaattil