ദിൽ ❤

Dec 19, 2021

ഇന്നലെ ജെകെ വിളിച്ചു, ഏകദേശം 3 വർഷം അവന്റെ ഒര് വിവരവും ഇല്ലായിരുന്നു.

ഇപോ ഞാൻ ആലോചിക്കുന്നത്,

"how j.k is important in my life...! "

ഇന്നലെ അവൻ വിളിച്ചതിനു ശേഷം ഇത് തന്നെ ആലോചിച്ചു. അപ്പോ ഒര് കാല്പനിക സാദനം തോന്നി.

"ഒരേ പ്രാന്ത് ഇന്റെ പുറത്തു, ഒരുമിച്ചു പട്ടിണി കിടന്നവർ...!!"

സൂമൂഹത്തെ പറ്റി, തോന്നിവാസം പറയുമ്പോൾ, ഒരേ ഉച്ചത്തിൽ ആർത്തു ചിരിച്ചവർ...

പിന്നീട് സമൂഹത്തിലേക്കു ഇറങ്ങി, രണ്ടു വഴിക്കു...

പല സാധനങ്ങൾ വിറ്റിട്ടുണ്ട് ജീവിതത്തിൽ, മീൻ മുതൽ 'ജീവൻ തുടിക്കുന്ന ഇറച്ചി ' വരേ...

ചിലപ്പോൾ ഒര് നേരത്തെ ചായ കുടിക്കുന്നതിനു വേണ്ടി... ചിലപ്പോൾ, ലോകം കീഴടക്കുന്നതിനു വേണ്ടി... വിറ്റ സാധനം ങ്ങളിൽ വിറ്റുകയിഞ്ഞിട്ട്, ഏറ്റവും വിഷമം തോന്നിയിട്ടുള്ളത്... "പുസ്തകംങ്ങൾ" വിൽക്കുമ്പോൾ ആണ്... ഇതിനു കാരണം എന്താണെന്ന് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്...

ജീവനുള്ള ഇറച്ചിക്കിലാത്ത എന്താണ് പുസ്തകംങ്ങൾക്ക് ഉള്ളത്...??

" Childhood trauma "

എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നത് അവരായിരുന്നു... കക്കൂസ് ലും, കിടക്കയിലും, പിന്നേ.....

ഇതൊക്കെ ഒര് ഫാന്റസി ആയിരിക്കും....!!

നുസരത് ഫത്താഹ് അലി ഖാൻ ഇന്റെ ഒര് ഖവാലി കേട്ടു കൊണ്ടിരിക്കാണ് ഇത് എഴുതു മ്പോൾ...

അർത്ഥം ഒന്നും അധികം മനസ്സിലാകുന്നില്ല...

"ഓ മേരാ, ദിൽ ഗയ.. ദിൽ ഗയ.. ദിൽ ഗയ... "

❤❤❤

Vous aimez cette publication ?

Achetez un café à Ahammed Areej Ettiyaattil

More from Ahammed Areej Ettiyaattil