ഉച്ചയ്ക്ക് പുറത്തെ ശബ്ദം കേട്ട്, കോലായിൽ പോയിനോക്കി. "ഫില്ല" ആണ്, 'ബ്രോ' അടയ്ക്ക ഒക്കെ പെറുക്കി കാമുങ്ങിന്റെ ചുവട്ടിൽ തന്നേ കൂട്ടി ഇടുകയാണ്.
കമുങ്ങിനു ചുറ്റും ചതുരത്തിൽ ഇന്റർലോക്ക് കൾക്ക് ഇടയിലൂടെ കുറച്ചു മാത്രം പുറത്തേക്കു കാണുന്ന മണ്ണിൽ ത്രികൊണാകൃതിയിൽ പരത്തി വെച്ചിട്ടുണ്ട്, പുള്ളിക്കാരി 😄.
" അത് കൊള്ളാം, ജ്യാമിതി ( geometry ) കാണാൻ / അറിയാൻ പറ്റുന്നുണ്ട്, അവൾക്കു...
ചാലിയാറിൽ നിന്നുള്ള
ഓരു പുളി ഉള്ള കാറ്റു ആണോ അവൾക്കു ഈ കാഴ്ചകൾ കൊടുക്കുന്നത്.!!😊
ഞാൻ തിണ്ണയിൽ ഇരുന്നു. ആൾ എന്റെ അടുത്തേക്ക് വന്നു, വീടിനു കോലായിൽ ഉള്ള ചെറിയ ഹാഫ് ഗേറ്റ് പിടിച്ചു നിന്നു. ചിരിച്ചു....
എന്തെങ്കിലും ഒക്കെ പറ എന്നൊരു ചോദ്യം അവളുടെ ചിരിയിൽ ഉണ്ടായിരുന്നു.
ഓരു പുളി ഉള്ള കാറ്റു പറയുന്നത് അതാത് സമയത്തെ കാര്യങ്ങൾ ആയിരിക്കും 😊
ഞാൻ മെല്ലെ രണ്ടു കാലും തിണ്ണയിൽ ഒരു സൈഡ് ഇലേക്ക് മടക്കി ചേറ്റടിയിൽ ഒന്ന് ചാരി, സെയിം റെസ്‌പെക്ട് ഓടെ ചോദിച്ചു...
"ചോറ് കഴിച്ചോ...?"
" കഞ്ഞി ആയിരുന്നു..."
" അത്യോ, അതെന്തേ...? നീ കഞ്ഞി ആണോ സ്ഥിരം ആയി കുടുക്കുന്നത്..? "
അവൾ : " അല്ല... ഇന്ന് കഞ്ഞി കുടിക്കാൻ ഒരു പൂതി... "
ഞാൻ : " മ്മ്... നല്ലത്.., തന്നേ... കൂട്ടാൻ എന്തായിരുന്നു...? "
" കൂട്ടാണ്... അച്ഛാറു... "
" എന്തിന്റെ അച്ചാർ...? മാങ്ങാ ആവും ല്ലേ...?
" ആ.. "
"വാങ്ങിയതോ, ഉമ്മ ഉണ്ടാക്കിയതോ...? "
" വാങ്ങിയത്... "
" ഏത് കമ്പനി...? "
" അതറിയൂല... "
" കുപ്പിയിൽ ആണോ...? "
" അല്ല, കവറിൽ... "
" ഉള്ളിലോട്ടു കാണുന്ന പാക്കറ്റ് ആണോ...? "
" അതെ..? "
"മ്മ്മ്..."
അവൾ ഒരു സെക്കന്റ് എന്റെ മുഖത്തേക്ക് ഒരു ഭാവവും കൂടാതെ, ഒന്ന് നോക്കി ചുണ്ട് പോലും അനക്കാതെ ചോദിച്ചു...
"അറ്റെൻഷൻ ടു ഡീറ്റെയിൽസ്...!"
ഞാനും അതേ ബഹുമാനത്തോട ഒരു ശബ്ദവും പുറത്തു പോകാതെ ഉത്തരം കൊടുത്തു.
" യെസ്... നിനക്കൂടെ ഉപകാരപ്പെടുന്ന എന്തെങ്കിലും ഒക്കെ ഉദ്ദേശ്യം ഉണ്ടെന്നു കൂട്ടികൊളൂ... 😊"
"ഓക്കേ... അങ്ങനെ ആവട്ടെ... 😊"
ആ ടെലികൈനെസിസ് സെക്കണ്ടുകൾ ഒരു താമര ഇതളിൽ മുട്ടുസൂചി കേറി അപ്പുറത്തുന്ന അത്രേ സമയം എടുത്തുള്ളൂ എങ്കിലും... അതൊരു വലിയ ലോകം ആണ്...
പുളിയും,ഇനിപ്പും( മധുരം ), ഉള്ള ചെറുതും വലുതും ആയ കാറ്റു വീശുന്ന മറ്റൊരു ഒരു ലോകം.
പിന്നേ ഞാൻ ചോദിച്ചു,
" രണ്ടു മൂന്ന് ദിവസം കണ്ടില്ല...! ഇവിടെ ഇലായിരുന്നോ...? "
" ഉണ്ടായിരുന്നല്ലോ...!!!"
" ഏഹ്... 🤔"
" ഉമ്മയുടെ വീട്ടിൽ പോയില്ലായിന്നോ...? "
" ആഹ്... അത് പോയിരുന്നു, രണ്ടു ദിവസം, ഇന്നലെ രാത്രിയാ തിരിച്ചു വന്നത്... "
"അതിനർത്ഥം ഞാൻ ഇവിടെ ഇല്ലാനു ആണോ...? "
എന്ന് അവൾ നേരത്തെ പോലെ ചോദിക്കാതെ ചോദിച്ചു.
ഞാനും പറയാതെ പറഞ്ഞു.
" അല്ലാ...
ഇവിടെ ഈ കാറ്റിൽ ഒഴുകി നടക്കുന്ന തോണികളിൽ നീയും ഉണ്ടായിരുന്നു... "
" അതന്നെ അല്ലേ, ഞാനും പറയുന്നത്...!"
'താമര ഇതൾ, ഇലൂടെ വീണ്ടും സൂചി ഇറങ്ങി...!! സമയം ചോരയായി ഉറ്റി വെള്ളത്തിൽ വീണു, എവിടേക്കോ പോയി...!!'
ഞാൻ :" അവിടെ എന്തായിരുന്നു കോള്... 😊? "
അവൾ :" പായസം "
" ആഹാ, കൊള്ളാലോ...!"
" അവിടെ എന്തോ ചൊല്ലലും പറയലും ഒക്കെ ആയിരുന്നു...!!"
" മോവ് ലൂദ് ആയിരുന്നോ...? "
" അതൊന്നും അറിയൂല... "
" മ്മ്...എന്ത് പായസം ആയിരുന്നു...?സാവൂനരി യുടെ മണി മണി പോലത്തെ പായസം ആയിരുന്നോ...? "
" അല്ലാ... "
ഓർത്തെടുക്കാൻ ഉള്ള വിഷമം, പായസം ങളോടുള്ള ഇഷ്ട്ടം കൊണ്ടാവും എന്ന് ഓരുപുളി ഉള്ള ഒരു കാറ്റു എന്റെ കാതിൽ വന്നു പറഞ്ഞു.
ആ കാറ്റു, എന്നെ തഴുകി പോയതും അവൾ പറഞ്ഞു.
" അട...😊 "
" അടപ്പായസമോ...? "
" പിന്നേ, ബിരിയാണിയും ... "
"ആ...എന്ത് ബിരിയാണി...കോഴിയോ, ബീഫോ...? "
" അതൊന്നും എനിക്കറിയൂല... 😄"
😄, ഞാനും ഇങ്ങനെ തന്നേ ചിരിച്ചു...
"കോഴിയാണോ, ബീഫ് ആണോ കൂടുതൽ ഇഷ്ടം? "
" മീൻ.. "
"അതു കൊള്ളാലോ..!!"
"കോഴി യിലും ഇറച്ചിയിലും ഏതാ കൂടുതൽ ഇഷ്ടം...? "
"അതു കോഴി... "
"പിന്നെ, പച്ചക്കറി ഇഷ്ടമല്ലേ..? "
"ആ... പച്ചക്കറി ആണ് കൂടുതൽ ഇഷ്ടം.. "
" അടിപൊളി ...!!😊"
"ഇഷ്ടപ്പെട്ട കളർ ഏതാ...? "
"ചുവപ്പ്... "
"എങ്ങനത്തെ ചോപ്പ്...? "
അവൾ ചുറ്റും ഒന്ന് നോക്കി... അവൾ ഉദേഷിച്ച ചുവപ്പ് ഒന്നും അടുത്തൊന്നും ഇല്ലാത്ത പോലെ തോന്നി...
ഞാൻ പറഞ്ഞു:
"പിങ്ക് ആയിരിക്കും നീ ഉദ്ദേശിച്ചത് ല്ലേ...? "
കോലായിലെ ചുവരിൽ പതിച്ച ടൈൽസ് ഇന്റെ ചെറിയൊരു പിങ്ക് ഷെയ്ഡ് കാണിച്ചു ഞാൻ ചോദിച്ചു...
" ഇതുപോലത്തെ ല്ലേ..? "
അവൾ അപ്പോൾ തന്നേ നെറ്റി ചുളിച്ചു കൊണ്ട് അത് നിഷേധിച്ചു...
ഈ കളർ ഒക്കെ ആരെങ്കിലും ഇഷ്ടപ്പെടുമോ എന്നൊരു ചോദ്യം ആ ചുളിവുകളിൽ നിന്നു പുറത്തേക്കു വന്നു എന്റെ മുന്നിൽ കൈ കെട്ടി, തല അല്പം വലത്തോട്ട് ചരിച്ചു നിന്നു...
"പിന്നെ, ഏത് ചുവപ്പാണ് എന്റെ റബ്ബേ...!!"
ഒരു വീപ്പയിൽ ചുവന്ന ഒരു ഡിസൈൻ ഞാൻ വരച്ചു വച്ചതു തൊടിയിൽ കിടക്കുന്നുണ്ടായിരുന്നു. അത് ചൂണ്ടി കാണിച്ചു കൊണ്ട് അതാണോ നു ചോദിച്ചു.
"ന്റെ പടച്ച തമ്പുരാനേ...!! അതും അല്ലാ ലോ... 😄"
അപ്പോൾ ഞാൻ ചോദിച്ചു, ചുടുകട്ട യുടെ നിറം ആണോ...? ഇഷ്ട്ടിക...!!
"അല്ല... "
അപ്പോൾ കൈയിലെ മാഞ്ഞു പോയ മൈലാഞ്ചി കാണിച്ചു കൊണ്ട് പറഞ്ഞു.
" ഇത് ഇട്ടു നല്ലോണം ചോന്നിട്ടു എടുക്കുമ്പോൾ കാണുന്ന ചോപ്പ്... "
" ആ... ചോരയുടെ നിറം പോലെ...? "
"ആ.."
" ഞമ്മളെ ചെമ്പരത്തി പൂവിന്റെ ഒക്കെ നിറം...!!"
" ചെമ്പരത്തിക്കു എന്താ മുളില്ലാത്തതു ..? "
അവൾ അപ്പോൾ തന്നേ ചോദിച്ചു.
ഞാൻ പറഞ്ഞു : "ചെമ്പരത്തിയെ ആരും പറിക്കാൻ പോവില്ല. റോസ് നല്ല ഭംഗിയും, മണവും ഒക്കെ അല്ലേ...? അപ്പോ, റോസ് ആവശ്യം ഇല്ലാതോരും അത് പറിക്കും. അപ്പോൾ റോസ് ശെരിക്കും ആവശ്യം ഉള്ളവർക്ക് കിട്ടില്ല. അങ്ങനെ പറിക്കാൻ വരുന്നവരുടെ മേത്തു കുത്തി തറയ്ക്കാൻ വേണ്ടിയാണ്, റോസിന് മുള്ളു. "
" ചെമ്പരത്തി എന്തിനാ പറ്റാ...? "
" എല്ലാത്തിനും പറ്റും. ചെമ്പരത്തി കൊണ്ട് ഒരു തരാം ചായ ഉണ്ടാക്കും, നമ്മൾക്ക് ഒരു ദിവസം ഉണ്ടാക്കാം. ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ഒരു ടീച്ചർ പറഞ്ഞു തന്നതാ... 😊"
അവൾ അല്പം നാണത്തോടെ ചിരിച്ചു,
എന്നാൽ ആ ചിരിയിൽ അതൊന്നു പഠിക്കണം എന്ന് തന്നേ ഉണ്ടായിരുന്നു.
പിന്നെ, ഞാൻ ചോദിച്ചു... " പാട്ടോ... ഇഷ്ട്ടല്ലേ..? പാടാറില്ലേ ...? "
" പാട്ട്... പാടൊക്കെ ചെയ്യും... ആൾക്കാരെ മുന്നിന്നു പാടൂല... "
ഞാനും പറഞ്ഞു.
" ആൾക്കാരെ മുന്നിന്നു പാടണ്ട. പാട്ടു അറിയൂലെ...? "
" മ്മ്, കൊറേ ഒക്കെ അറിയാ... "
" ആൾക്കാരെ മുന്നിന്നു ഒന്നും ചെയ്യരുത്, മിണ്ടാതിരുന്നാൽ മതി. ശെരിക്കുള്ള നമ്മൾ ആരാണ് എന്ന് ആൾക്കാർ അറിയരുത്. അത് നമ്മൾ മാത്രം അറിഞ്ഞാൽ മതി... നീ ആരാണെന്ന് നീ മാത്രം അറിഞ്ഞാൽ മതി.. 😊"
അവൾ തല അല്പം മുന്നോട്ടു നീട്ടി ഒന്ന് പുഞ്ചിരിച്ചു...
അങ്ങനെ ആവുമ്പോൾ കാറ്റിനു മുകളിലൂടെ തോണി തുയയാം, വെള്ളത്തിൽ പട്ടം പറത്താം... ചതുരത്തിനുള്ളിൽ ത്രികോണം ഉണ്ടെന്നും, അതിൽ, എളുപ്പ വഴികൾ ഉണ്ടെന്നും ഒക്കെ വെറുതേ അല്ലെങ്കിൽ വിലയ്ക്ക് കരുതാം... 😊"
"എന്നെ വിളിക്കുന്നുണ്ടെന്നു തോന്നുന്നു...!! ഞാൻ പോട്ടെ..."
അവൾ പെട്ടെന്ന് വലത്തേ കയ്യിന്റെ ചൂണ്ടു വിരൽ മാത്രം ഇടത്തോട് ഒന്ന് ചരിച്ചു കൊണ്ട് കാതോർത്തു കൊണ്ട് പറഞ്ഞു...
ഞാൻ ചോദിച്ചു :
" ആര്..? "
" ഓര് പുളി ഉള്ള കാറ്റ് ... "
🕒🕕🕘🕒🕕🕘🕒🕕🕘